Saturday, 2 February 2013

തക്കാളി തോരന്‍

തക്കാളി തോരന്‍

ചേരുവകള്‍
1. തക്കാളി അധികം പഴുക്കാത്തത് – 6 എണ്ണം
2. സവോള അരിഞ്ഞത് – 2 എണ്ണം
3. പച്ചമുളക് ചെറുതായി അരിഞ്ഞത് – 5 എണ്ണം
4. ഇഞ്ചി – 1 കഷണം
5. തേങ്ങചിരവിയത് – 1 കപ്പ്
6. മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
7. കുരുമുളക്‌പൊടി – 1/2 ടീസ്പൂണ്‍
8. എണ്ണ – ആവശ്യത്തിന്
9. കടുക് – 1/2 സ്പൂണ്‍
10. കറിവേപ്പില – 1 തണ്ട്
പാകം ചെയ്യുന്ന വിധം
ഒരുപാത്രത്തില്‍ എണ്ണയെടുത്ത് അതില്‍ കടുകും കറിവേപ്പിയും താളിക്കുക,പിന്നീട് അതിലേക്ക് സവോള,പച്ചമുളക്,ഇഞ്ചിഅരിഞ്ഞത് , തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റണം. തക്കാളി വെന്തുവരുമ്പോള്‍ തേങ്ങ,മഞ്ഞള്‍പൊടി,കുരുമുളക്‌പൊടി, ഇവ ചേര്‍ത്ത് ഇളക്കി ചൂടോടെ വിളമ്പാം

മാംഗോ മിക്‌സര്‍

മാംഗോ മിക്‌സര്‍

ചേരുവകള്‍
1. മാങ്ങാ കഷണങ്ങള്‍ – 1 കപ്പ്
2. പച്ചമുളക് – 3
3. ഇഞ്ചി – ഒരു കഷണം
4. സവോള – ഒരു കഷണം
5. തേങ്ങചിരവിയത് – 1 കപ്പ്
6. ഉപ്പ് – പാകത്തിന്
7. വെളിച്ചെണ്ണ – 2 സ്പൂണ്‍
പാചക രീതി
എല്ലാ ചേരുവകളും കൂടി മിക്‌സിയില്‍ അരച്ചെടുക്കണം. അധികം നേര്‍മയാക്കരുത്,പിന്നീട് അതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് വിളമ്പുക

ഒനിയന്‍ സിമ്പിള്‍ ഗ്രീന്‍ സലാഡ്

ഒനിയന്‍ സിമ്പിള്‍ ഗ്രീന്‍ സലാഡ്
ചേരുവകള്‍

1. സവോള(ഒനിയന്‍)വട്ടത്തില്‍ അരിഞ്ഞത് – 1/2 കപ്പ്
2. കക്കിരി അരിഞ്ഞത് – 1/2 കപ്പ്
3. പച്ചമുളക് വട്ടത്തിലരിഞ്ഞത് – അര സ്പൂണ്‍
4. പഴുത്ത തക്കാളി അരിഞ്ഞത് – 2 എണ്ണം
5. വിനാഗിരി – 2 ടേബിള്‍സ്പൂണ്‍
6. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവോള,കക്കിരി,പച്ചമുളക്,വിനാഗിരി,ഉപ്പ് ഇവയെല്ലാം ഒരു സ്പൂണ്‍ഉപയോഗിച്ച് മുക്‌സ് ചെയ്യുക.അരമണിക്കൂര്‍ കഴിഞ്ഞ് തക്കാളി അരിഞ്ഞതും ചേര്‍ത്ത് വിളമ്പുക.

കാശ്മീര്‍ കിചിക്കി


കാശ്മീര്‍ കിചിക്കി
ചേരുവകള്‍
1. ബ്രോയിലര്‍ ചിക്കന്‍ – 1/2 കിലോ
2. കാശ്മീരി മുളക് പൊടി – 1 സ്പൂണ്‍
3. കടുകെണ്ണ – 1/2 കപ്പ്
4. ചുക്കുപൊടി – 1 സ്പൂണ്‍
5. ജാതിക്കാപൊടി – 1/2സ്പൂണ്‍
6. ഏലക്കാ – 4 എണ്ണം
7. കറുവപട്ട – 1 എണ്ണം
8. ഗ്രാമ്പു – 3 എണ്ണം
9. കായം – ഒരു നുള്ള്
10. ഉപ്പ് – പാകത്തിന്
പാചക രീതി
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഗ്രാമ്പു,പട്ട,ഏലക്ക #െന്#ിവ ഇട്ട് വറുക്കുക.ഇതിലേക്ക് ഇറച്ചികഷണഹ്ങള്‍ ചേര്‍ക്കുക,ഇറച്ചി ബ്രൗണ്‍നിറമാവുമ്പോള്‍ ഉപ്പും,മുളക് പൊടിയും ചേര്‍ത്ത് ശേഷം കായം അല്‍പം വെള്ളത്തില്‍ കലക്കി ചേര്‍ക്കുക, തീ കുറച്ച് ഇളക്കി വേവിക്കുക, പിന്നീട് ജാതിക്കപൊടിയും ഒരു കപ്പ് വെള്ളവും കൂടി ചേര്‍ത്ത് ചാറ് കുറുകുന്നത് വരെ വേവിച്ച് കുറുകിയാല്‍ ഇറക്കി ചൂടോടെ വിളമ്പുക.