തക്കാളി തോരന്‍
തക്കാളി തോരന്‍
1. തക്കാളി അധികം പഴുക്കാത്തത് – 6 എണ്ണം
2. സവോള അരിഞ്ഞത് – 2 എണ്ണം
3. പച്ചമുളക് ചെറുതായി അരിഞ്ഞത് – 5 എണ്ണം
4. ഇഞ്ചി – 1 കഷണം
5. തേങ്ങചിരവിയത് – 1 കപ്പ്
6. മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
7. കുരുമുളക്പൊടി – 1/2 ടീസ്പൂണ്‍
8. എണ്ണ – ആവശ്യത്തിന്
9. കടുക് – 1/2 സ്പൂണ്‍
10. കറിവേപ്പില – 1 തണ്ട്
പാകം ചെയ്യുന്ന വിധം
ഒരുപാത്രത്തില്‍ എണ്ണയെടുത്ത് അതില്‍ കടുകും കറിവേപ്പിയും താളിക്കുക,പിന്നീട് അതിലേക്ക് സവോള,പച്ചമുളക്,ഇഞ്ചിഅരിഞ്ഞത് , തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റണം. തക്കാളി വെന്തുവരുമ്പോള്‍ തേങ്ങ,മഞ്ഞള്‍പൊടി,കുരുമുളക്പൊടി, ഇവ ചേര്‍ത്ത് ഇളക്കി ചൂടോടെ വിളമ്പാം

